ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദേവികുളം സബ്കളക്ടർ ആര്യ വി. എം.
ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സബ്കളക്ടർ വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നുവെന്നും സബ്കളക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിൽ മരിച്ച കൂമ്പൻപാറ സ്വദേശി ബിജുവിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൂമ്പൻപാറയിലെ തറവാട്ട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ.
ബിജുവിന്റെ ഭാര്യ സന്ധ്യ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. കൂമ്പൻപാറയിലെ അപകട മേഖലയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോവുകയാണ്.
Tags : Adimali landslide