x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഒ​റ്റ ത​ന്ത​യ്ക്ക് പി​റ​ന്ന​വ​ൻ, എ​യിം​സ് തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: സു​രേ​ഷ് ഗോ​പി


Published: October 26, 2025 01:35 PM IST | Updated: October 26, 2025 02:49 PM IST

തൃ​ശൂ​ര്‍: എ​യിം​സ് തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് താ​ൻ ഒ​രി​ക്ക​ലും പ​റ‍​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​മ്യൂ​ണി​സം കൊ​ണ്ട് തു​ല​ഞ്ഞു​പോ​യ ആ​ല​പ്പു​ഴ​യെ ക​ര​ക​യ​റ്റാ​നാ​ണ് എ​യിം​സ് ആ​ല​പ്പു​ഴ​യി​ൽ വേ​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി.

തൃ​ശൂ​രി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള "എ​സ്‍​ജി കോ​ഫി ടൈം​സ്' എ​ന്ന പേ​രി​ലു​ള്ള പു​തി​യ ച​ര്‍​ച്ചാ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി.

രാ​ഷ്ട്രീ​യ​വും പ്രാ​ദേ​ശി​ക​ത​യു​മ​ല്ല താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വ​രാ​ൻ തൃ​ശൂ​രു​കാ​ര്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ നി​ന്ന് എം​പി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ൻ ഒ​റ്റ ത​ന്ത​യ്ക്ക് പി​റ​ന്ന​വ​നാ​ണ്. ഒ​രി​ക്ക​ലും വാ​ക്കു​മാ​റി​ല്ല. മെ​ട്രോ റെ​യി​ൽ സ​ര്‍​വീ​സ് തൃ​ശൂ​രി​ലേ​ക്ക് വ​രു​മെ​ന്നും താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ക​മാ​ലി​വ​രെ മെ​ട്രോ പാ​ത എ​ത്തി​യ​ശേ​ഷം ഉ​പ​പാ​ത​യാ​യി പാ​ലി​യേ​ക്ക​ര ക​ട​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

മ​റ്റൊ​രു ഉ​പ​പാ​ത​യാ​യി നാ​ട്ടി​ക, തൃ​പ്ര​യാ​ര്‍, ഗു​രു​വാ​യൂ​ര്‍ വ​ഴി താ​നൂ​രി​ലും എ​ത്ത​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Tags : suresh gopi

Recent News

Up