അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ലീഡ് പിടിച്ച് ഇന്ത്യ. 84 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ നിലവിൽ ഇന്ത്യയ്ക്ക് 120 റണ്‍സിന്റെ ലീഡുണ്ട്. വിൻഡീസിന്റെ ഒന്നാമിന്നിംഗ്സ് 162 റൺസിൽ അവസാനിച്ചിരുന്നു.
സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധസെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. രാഹുൽ 197 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെ 100 റൺസെടുത്തപ്പോൾ ഗിൽ 100 പന്തിൽ അഞ്ചു ബൗണ്ടറികളോടെയാണ് 50 റൺസെടുത്തത്. ടെസ്റ്റിലെ രാഹുലിന്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്.
43 റൺസുമായി ധ്രുവ് ജുറെലും 27 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (ഏഴ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.
Tags : India vs West Indies Test Series