പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ടീമിൽ നിന്ന് പുറത്തായി. ഗ്രീന്‍ പകരമായി ബാറ്റ്സ്മാന് മാര്‍നസ് ലാബുഷാഗ്നെ ടീമിൽ ഉൾപ്പെടുത്തി.
പുറം വേദനയെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായ ഗ്രീന്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിന് മുമ്പ് ഗ്രീന്‍ ടീമിൽ തിരിച്ചെത്തുമെന്ന് ഓസീസ് ടീം അധികൃതർ പറഞ്ഞു.
പരിക്കിനെ തുടർന്ന് ഗ്ലെന്‍ മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ജോഷ് ഇംഗ്ലിസും ആദ്യ ഏകദിനത്തിൽ കളിക്കില്ലെന്ന് സൂചനയുണ്ട്.
Tags : cameron green out india odis labuschagne recalled