ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിന് 136 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.
മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ ടോപ് സ്കോററായത്. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദ് മൂന്നും മെഹ്ദി ഹസന്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാക്കിസ്ഥാനെ ഞെട്ടിച്ചാണ് ബംഗ്ലാദേശ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനെ (നാല്) മടക്കി ടസ്കിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
പിന്നാലെ രണ്ടാം ഓവറില്‍ സയ്യീം അയൂബ് ഒരിക്കല്‍ കൂടി പൂജ്യനായി മടങ്ങി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും.
Tags : asia cup