നോർത്ത് കാരോലിന: ജോൺസ്റ്റൺ കൗണ്ടിയിൽ ഒരു കാറിന്റെ ഡിക്കിയിൽ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പിതാവായ വെല്ലിംഗ്ടൺ ഡെലാനോ ഡിക്കൻസ് മൂന്നാമൻ (38) കുട്ടികളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി പോലീസ് അറിയിച്ചു.
മരിച്ച കുട്ടികളിൽ മൂന്ന് പേർ ഡിക്കൻസിന്റെ കുട്ടികളാണ്. നാലാമത്തെയാൾ 18 വയസുള്ള വളർത്തുമകനാണ്. 2025 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നതെന്ന് അധികൃതർ കരുതുന്നു.
ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. നിലവിൽ ജോൺസ്റ്റൺ കൗണ്ടിയിൽ തടവിലാണ് പ്രതി.