പനജി: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗോവയിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെയാണ് കൊമ്പന്മാർ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയത്.
87-ാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റതാരം കോൾദോ ഒബിയെറ്റ ബ്ലാസ്റ്റേഴ്സിനായി ഗോൾവല ചലിപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഏതാനും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യുണൈറ്റഡ് പ്രതിരോധവുമായി കളം നിറഞ്ഞു.
ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ നിർണായക സേവാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ രാജസ്ഥാന്റെ ഗുർസിമ്രാത്ത് ഗിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഇതോടെ രാജസ്ഥാൻ താരങ്ങൾ 10 പേരായി ചുരുങ്ങി. തുടർന്ന് രാജസ്ഥാൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റായി.
Tags : Super Cup blasterswin