മുംബൈ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് എല്ലാവരും പുറത്തായി. 119 റണ്‍സെടുത്ത ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍.
എല്‍സി പെറി (77), ആഷ്ലി ഗാര്‍ഡ്നര്‍ (63) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യൻ വനിതകള്‍ തുടങ്ങിയത്.
നിലയുറപ്പിക്കും മുമ്പെ ഹീലിയെ (അഞ്ച്) ക്രാന്തി ഗൗഡ് ബൗള്‍ഡാക്കി മടക്കി. ഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ലിച്ച്ഫീൽഡിനെ പുറത്താക്കി അമൻജോത് കൗർ കൂട്ടുകെട്ട് തകർത്തു.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തശേഷം ഓസ്ട്രേലിയയെ 265/6 എന്ന നിലയിലേക്ക് ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ 66 റൺസ് നേടി ആഷ്ലൈ ഗാർഡ്നർ - കിം ഗാർത് കൂട്ടുകെട്ട് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു.
Tags : ICC Women Worldcup India Australia