ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു.
ബിസിനസുകാരന് അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് എഡ്മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 19ന് കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.
എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് സാഗൂവിന്റെ അടുത്തേക്ക് വന്ന അപരിചിതന് മറ്റൊരു പ്രകോപനവും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് സാഗൂവിന്റെ സഹോദരന് പറഞ്ഞു.
തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
കൈല്‍ പാപ്പിന് എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഡ്മോണ്ടണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Tags : Indian-Origin Urinating On His Car Opposed Stranger Gets Killed Canada