x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ


Published: October 30, 2025 05:37 PM IST | Updated: October 30, 2025 05:37 PM IST

ദോ​ഹ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഖ​ത്ത​റി​ലെ​ത്തി. ഖ​ത്ത​ർ സ​മ​യം രാ​വി​ലെ ആ​റി​ന് ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ വി​പു​ൽ, എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, നോ​ർ​ക്ക ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​ന് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളോ​ത്സ​വം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഖ​ത്ത​ർ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഷ​റാ​ട്ട​ന്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വ്യാ​പാ​ര, വാ​ണി​ജ്യ പ്ര​മു​ഖ​രും വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യും സം​വ​ദി​ക്കും.

Tags : Pinarayi Vijayan Qatar Doha

Recent News

Up