ഷൊർണൂരിലെ അമ്മമാർക്ക് ആശ്വാസമായി അങ്കണവാടി കം ക്രഷർ തുറന്നു
1541908
Saturday, April 12, 2025 12:07 AM IST
ഷൊർണൂർ: വനിത ശിശുവികസന വകുപ്പ് ഐസിഡിഎസ് ഒറ്റപ്പാലം അഡീഷണൽ വകുപ്പ് നടപ്പിലാക്കുന്ന അങ്കണവാടി കം ക്രഷിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എംഎൽഎ നിർവഹിച്ചു ഷൊർണൂർ നഗരസഭയിൽ ആദ്യമായി ആരംഭിച്ച ക്രഷ് ലക്ഷംവീട് കോളനി അങ്കണവാടിയിലാണ് തുടക്കംകുറിച്ചത്.
ജോലിക്കുപോകുന്ന വീട്ടമ്മമാരുടെ ആറുമാസംമുതൽ മൂന്നുവയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളെ രാവിലെ ഏഴരമുതൽ രാത്രി ഏഴുവരെ പരിപാലിക്കുകയാണ് ലക്ഷ്യം.
ഷിഫ്റ്റ് സമ്പ്രദായത്തിൽ അങ്കണവാടി വർക്കറും ഹെൽപ്പറുമുണ്ടാകുമെന്ന പ്രത്യേകതകൂടിയുണ്ട്. നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ പി. സിന്ധു, കൗൺസിലർമാരായ കെ. കൃഷ്ണകുമാർ, പി. ജിഷ, ടി. ലത എന്നിവർ പ്രസംഗിച്ചു.