സാമുദായികസമ്മേളനം ക്രൈസ്തവവിശ്വാസം പ്രഘോഷിക്കാൻ: മോൺ. ജീജോ ചാലയ്ക്കൽ
1541317
Thursday, April 10, 2025 1:48 AM IST
പാലക്കാട്: 26, 27 തിയതികളിൽ പാലക്കാട് നടക്കുന്ന കത്തോലിക്കാ കോൺഗ്രസിന്റെ അന്തർദേശീയ സാമുദായികസമ്മേളനം ക്രൈസ്തവവിശ്വാസം പ്രഘോഷിക്കുന്നതിനുവേണ്ടിയാണെന്ന് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ പറഞ്ഞു.
ലോകത്താകമാനമുള്ള ക്രൈസ്തവരുടെ സാമുദായിക ഐക്യമാണ് സമ്മേളനലക്ഷ്യം.
അന്തർദേശീയ സാമുദായിക സമ്മേളനത്തിന്റെ ഭാഗമായുള്ള രൂപതയിലെ എല്ലാ സംഘടനകളുടെയും സന്യാസ, വൈദിക പ്രതിനിധികളുടെയും വിവിധ കമ്മിറ്റി കൺവീനർമാരുടെയും സംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ബോബി ബാസ്റ്റ്യൻ പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് കൊച്ചുപറമ്പിൽ, ഫാ. ബിജു കല്ലിങ്കൽ, ഫാ. സജി വട്ടുകളത്തിൽ, ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ടോജി ചെല്ലംകോട്ട്, ഫാ. ജിതിൻ ചെറുവത്തൂർ, സിസ്റ്റർ വത്സ തെരേസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജെയിംസ് പടമാടൻ, അഭിഷേക് പുന്നാംതടത്തിൽ, ജിജോ അറയ്ക്കൽ, ജോസ് മുക്കട തുടങ്ങിയവർ പ്രസംഗിച്ചു.