കെസിവൈഎം രൂപത കർമപദ്ധതി പ്രകാശനം
1541316
Thursday, April 10, 2025 1:48 AM IST
പാലക്കാട്: കെസിവൈഎം പാലക്കാട് രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും ഒറ്റപ്പാലം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നടത്തി. ഫൊറോന വികാരി ഫാ. സണ്ണി വാഴേപറന്പിൽ കർമപദ്ധതി പ്രകാശനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമകാലീന സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ക്രൈസ്തവ യുവത്വം ശക്തമായ സാന്നിധ്യമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം
തെയ്തു. രൂപത ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, ഉപാധ്യക്ഷ ബിൻസി, ജനറൽ സെക്രട്ടറി ലിജോമോൻ അലോഷ്യസ്, ഒറ്റപ്പാലം ഫൊറോന പ്രസിഡന്റ് ലിന്റോ തോമസ്, ഫൊറോന ഡയറക്ടർ ഫാ. ഡെബിൻ ആക്കാട്ട്, രൂപത സെക്രട്ടറി ജിത്ത് ജോയ് പ്രസംഗിച്ചു.