പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1541229
Wednesday, April 9, 2025 10:53 PM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിൻചോടിനുസമീപം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അട്ടപ്പാടിയിൽനിന്നു തേനെടുക്കാനെത്തിയ സംഘത്തിൽപ്പെട്ട അട്ടപ്പാടി കരുവാര ഉന്നതിയിലെ മുരുകന്റെ മകൻ മണികണ്ഠന്റെ(24) മൃതദേഹമാണ് തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ഫയർഫോഴ്സും സ്കൂബ ടീമും കഴിഞ്ഞ ദിവസെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ ആർഎഫ് ടീമും സ്കൂബ ടീമും ഫയർഫോഴ്സും പോലീസും ചേർന്നുനടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് ഒമ്പതംഗ സംഘം തേൻ ശേഖരിക്കാനായി ഈ പ്രദേശത്ത് എത്തിയത്. മണികണ്ഠന്റെ അച്ഛനടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നു.
പാലക്കയം പുഴയിൽ കരിപ്പപ്പതി ഭാഗത്ത് മണികണ്ഠൻ മുങ്ങിപ്പോവുകയായിരുന്നു.