കോട്ടേക്കുളത്ത് കുളക്കരയിൽ വായനശാലയും പാർക്കും; പ്രാരംഭനടപടികൾക്കു തുടക്കം
1541597
Friday, April 11, 2025 12:45 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കോട്ടേക്കുളത്ത് കുളത്തിന്റെ പാർശ്വഭിത്തികെട്ടി നവീകരിക്കുന്നതിനൊപ്പം വായനശാലയും കുട്ടികളുടെ പാർക്കും നിർമിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കു തുടക്കമായി.
ഇതിന്റെ ഭാഗമായി ചെറുകിട ജലസേചന വകുപ്പിൽനിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എഇ, ഓവർസിയർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി പ്രാരംഭ നടപടികൾക്കു തുടക്കം കുറിച്ചു.
കർഷക യൂണിയൻ- എം ജില്ലാ പ്രസിഡന്റ് വിൽസൺ കണ്ണാടൻ, വാർഡ് മെംബർ റോയ് മാസ്റ്റർ, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പിനുനൽകിയ നിവേദനത്തെ തുടർന്നാണ് കുളക്കരയിൽ വായനശാലയും കുട്ടികളുടെ പാർക്കിനുമുള്ള പദ്ധതി തയാറാകുന്നത്.