കാൽവരിമല പ്രതീക്ഷയുടെ കൂടാരമാകും: ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ്
1541902
Saturday, April 12, 2025 12:07 AM IST
കല്ലടിക്കോട്: വാക്കോടൻ മലയിൽ നിർമിതമായ കാൽവരിമല ഏവർക്കും പ്രതീക്ഷയുടെ കൂടാരമായി മാറുമെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ഇരുമ്പാമുട്ടി സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽനിന്നും നാല്പതാം വെള്ളിയാഴ്ച ആണ്ടുതോറും നടത്തിവരുന്ന വാക്കോടൻ കാൽവരി കുരിശുമലകയറ്റത്തിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുരിശുമലയെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. കുരിശുമലയിൽ പുതുതായി പണികഴിപ്പിച്ച ചാപ്പലിന്റേയും കൽകുരിശിന്റേയും കൽവിളക്കിന്റേയും കൂദാശാകർമവും നിർവഹിച്ചു. ഫാ. മാത്യു തടത്തിൽ, ഫാ. ജോവാക്കിം പണ്ടാരങ്കുടിയിൽ, ഫാ. ഐസക് കോച്ചേരിയിൽ മറ്റ് വൈദീകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.