വളവുകളിലെ അപകടങ്ങൾ ഒഴിവാക്കി എഐവൈഎഫ് പ്രവർത്തകർ
1541600
Friday, April 11, 2025 12:45 AM IST
വടക്കഞ്ചേരി: എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡിൽ പാളയം ചേരത്തോട് വളവുകളിലെ മണ്ണുംമണലും മാറ്റി അപകടകെണികൾ ഒഴിവാക്കി.
ഏതുസമയവും ചങ്ങലക്കണ്ണിപ്പോലെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു. റോഡിൽ നിറയുന്ന മണ്ണും മണലുമായിരുന്നു അപകടകാരികളായിരുന്നത്. ഇതെല്ലാം നീക്കം ചെയ്തായിരുന്നു പ്രവർത്തകരുടെ സേവനം.
പ്രദേശത്ത് അപായ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. സിപിഐ എൽസി സെക്രട്ടറി സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അലീമ, എഐവൈഎഫ് നേതാക്കളായ രതീഷ് രാമചന്ദ്രൻ, കാജാ ഹുസൈൻ, രതീഷ് കളപ്പാടം, ഷാബു ഇളങ്കാവ് എന്നിവർ നേതൃത്വം നൽകി .