അരവിന്ദ് കണ്ണാശുപത്രിയിൽ നവീന ബൈനോക്കുലർ വിഷൻ ക്ലിനിക് തുടങ്ങി
1541312
Thursday, April 10, 2025 1:47 AM IST
കോയമ്പത്തൂർ: അരവിന്ദ് കണ്ണാശുപത്രിയിൽ അത്യാധുനിക ആംബ്ലിയോപിയയും ബൈനോക്കുലർ വിഷൻ ക്ലിനിക്കും ഉദ്ഘാടനം ചെയ്തു. ആംബ്ലിയോപിയ, മിഡ് റേഞ്ച് ഡീവിയേറ്റഡ് ഐ, ഡിജിറ്റൽ ഐ സ്ട്രെയിൻ തുടങ്ങിയ രോഗചികിത്സയ്ക്ക് ഉതകുന്നതാണ് പുതിയ സംവിധാനം. കിടത്തിചികിത്സ അടക്കമുളള സൗകര്യവും ലഭ്യമാണ്.
പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനം ബൈനോക്സ് സിഇഒ ഒലിയുള്ള അബ്ദുൾ നിർവഹിച്ചു. പീഡിയാട്രിക് വിഭാഗം ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവർക്കും ക്ലിനിക്കിൽ സേവനം ലഭിക്കുമെന്നു അധികൃതർ അറിയിച്ചു.