ക്രിസ്ത്യൻ മിഷനറിമാരെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1540953
Wednesday, April 9, 2025 1:10 AM IST
വടക്കഞ്ചേരി: രാജ്യത്ത് എവിടെയും ക്രിസ്ത്യൻ മിഷനറിമാർക്കു നിർഭയം പ്രവർത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടതെല്ലാം ചെയ്യണമെന്ന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിൽ കിന്റർ ഗാർട്ടൻ വിംഗിന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്്.
മിഷനറിമാരുടെ സേവനയാത്രകൾ സാഹസികമാണ്. അവകാശനിഷേധത്തിനെതിരെ പോരാടിയതിനാണ് മധ്യപ്രദേശിലെ ജബൽപുരിൽ വൈദികർക്കു നേരെ ആക്രമണമുണ്ടായത്.
ക്രിസ്ത്യൻ മിഷനറിമാരെ അകാരണമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ബിഷപ് പറഞ്ഞു. നാടിന്റെ ഉന്നതമായ സംസ്കാരവും സഹിഷ്ണുതയും നിലനിർത്താനുതകുംവിധമാണ് ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേവനങ്ങൾ. സമത്വത്തോടെ വർണ-മതഭേദമില്ലാതെ പരസ്പര സ്നേഹത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമൂല്യങ്ങളാണ് ഇവിടെയെല്ലാം പകർന്നുനൽകുന്നതെ ന്ന്് ബിഷപ് പറഞ്ഞു.
ബംഗളൂരു സെന്റ് ലൂയിസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. തോമസ് പാലക്കുടിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോബി വർഗീസ്, സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ആനന്ദ് റാവു, ഫാ. നോയൽ, സ്കൂൾ മാനേജർ ഫാ. മാത്യു പുത്തൻപറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ബേബി പാറേക്കാട്ടിൽ, പിടിഎ പ്രസിഡന്റ് റോബിൻ സക്കറിയ, വൈസ് പ്രസിഡന്റ് വർഷ കണ്ണൻ എന്നിവർ പ്രസംഗിച്ചു.
കിന്റർഗാർട്ടൻ കുട്ടികളുടെ ഗ്രാഡ്വേഷൻ സെറിമണിയും കലാപരിപാടികളും ഉണ്ടായിരുന്നു.