കാർഷിക കാർണിവലിനൊരുങ്ങി തൃത്താല
1541313
Thursday, April 10, 2025 1:47 AM IST
തൃത്താല: സുസ്ഥിര തൃത്താലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിഷു-റംസാൻ കാർഷിക കാർണിവൽ 11, 12, 13 തീയതികളിൽ നടക്കും.
നാഗലശ്ശേരി വാഴക്കാട് പാടശേഖരത്തിലാണ് പരിപാടി. കാർഷികോത്സവത്തിന്റെ ഭാഗമായി വിളവെടുപ്പ് മഹോത്സവം, ഉത്പന്നങ്ങളുടെ വിപണനമേള, നാടൻ കലാരൂപങ്ങളുടെ അവതരണം, നാടൻഭക്ഷ്യവിഭവമേള, മത്സ്യവിപണന മേള, സാംസ്കാരിക ഘോഷയാത്ര എന്നീ വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കൃഷിവകുപ്പ്, ആത്മ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കുടുംബശ്രീ, മണ്ണ് പര്യവേഷണ വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും ഏജൻസികളും കാർഷിക മേളയിൽ പങ്കാളികളാകും.
മേളയുടെ ഭാഗമായി നാടൻ ഭക്ഷ്യവിഭവങ്ങളുടെ ഭക്ഷ്യമേള, ലൈവ് ഫിഷ് വിപണനമേള എന്നിവയും ഒരുക്കും.
13ന് സമാപന സമ്മേളനം തദ്ദേശസ്വയംഭരണഎക്സൈസ്പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന അധ്യക്ഷയാകും.