അഭിഷേകാഗ്നി കൺവൻഷൻ പന്തലിനു കാൽനാട്ടി
1540956
Wednesday, April 9, 2025 1:10 AM IST
അഗളി: 13 മുതൽ 16 വരെ ജെല്ലിപ്പാറയിൽ നടക്കുന്ന അഭിഷേകാഗ്നി കൺവൻഷനു മുന്നോടിയായി പന്തൽ കാൽനാട്ടുകർമം നടത്തി.
താവളം സെഹിയോൻ ധ്യാനകേന്ദ്രം ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി നെടുംപുറത്ത് തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
ഫാ. ബിജോയ് ചോതിരക്കാട്ട്, കൈക്കാരന്മാരായ മത്തായി ഊടുപുയിൽ, ഷിബിൻ കുരുവിലംകാട്ടിൽ, കൺവീനർമാരായ ജയ്സൺ പനന്താനത്ത്, സാബു ചാലാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾക്കും രൂപംനൽകി.