പ്രകൃതികൃഷിയിലൂടെ കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിക്കാൻ കഴിയണം: ഷബിൽ കൃഷ്ണ
1541895
Saturday, April 12, 2025 12:07 AM IST
എലപ്പുള്ളി: ഗാന്ധിയൻ രീതിയിലുള്ള പ്രകൃതികൃഷിയിലൂടെ കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിക്കാൻ കഴിയണമെന്നും പ്രാദേശികവും അഹിംസാത്മകവുമായ ഇടപെടലുകൾക്കു കർഷകരെയും കർഷകത്തൊഴിലാളികളെയും സജ്ജരാക്കുന്നതിനുള്ള പദ്ധതികൾക്കു രൂപംനൽകാൻ പഞ്ചായത്തുകൾ മുന്നോട്ടുവരണമെന്നും പരിസ്ഥിതിഗവേഷകനും എഴുത്തുകാരനുമായ ഷബിൽ കൃഷ്ണ.
രാമശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച പഠനക്ലാസിൽ "പരിസ്ഥിതിയും ആരോഗ്യവും ഗാന്ധിയുടെ രീതിശാസ്ത്രം " എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ മോഡറേറ്ററായ പഠനക്ലാസിൽ കർഷകഅവാർഡ് ജേതാവ് പി. ഭുവനേശ്വരി, വാവോലിതോട് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് വി. പ്രദീപ്, പരിസ്ഥിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ മായന്നൂർ, മഹേഷ് അകത്തേതറ, എൻ. ദേവിലക്ഷ്മി, സർവോദയകേന്ദ്രം നിർവാഹക സമിതി അംഗം അനിത നാവുക്കോട്, എം.എം. കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ രാമച്ചൻകാട്, രാജകുമാരൻ എരട്ടക്കുളം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.