ലഹരിവിരുദ്ധ ദിനാചരണം
1540955
Wednesday, April 9, 2025 1:10 AM IST
പാലക്കയം: സെന്റ് മേരീസ് പള്ളിയും കത്തോലിക്ക കോൺഗ്രസും ചേർന്ന് ലഹരിവിരുദ്ധ ദിനാചരണം നടത്തി.കുട്ടികളുടെ ലീഡർ അൽന മരിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയിൽ നിന്നകലാം വായനയോടടുക്കാം എന്ന പദ്ധതിക്കു തുടക്കംകുറിച്ചു. ഇടവകവികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, കൈക്കാരന്മാരായ ഷാജു കാഞ്ഞിരപ്പാറ, മാത്യു മുണ്ടൻപറമ്പിൽ, അനിറ്റ മരിയ തുടങ്ങിയവർ നേതൃത്വം നൽകി.