മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നു എൽപിജി ഓപ്പണ്‍ ഫോറം
1541898
Saturday, April 12, 2025 12:07 AM IST
പാലക്കാട്: ജില്ലാതല എൽപിജി ഓപ്പണ്‍ഫോറം യോഗം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ അധ്യക്ഷനായി.
മസ്റ്ററിംഗിനായി അവശേഷിക്കുന്ന ഉപഭോക്താക്കൾ പെട്ടെന്ന് പൂർത്തിയാക്കണമെന്നു ഓയിൽ കന്പനി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി 8137067808 എന്ന നന്പറിൽ ബന്ധപ്പെടണമെന്നു എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, ഓയിൽ കന്പനി പ്രതിനിധികൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ, എൽപിജി ഡീലർമാർ, പ്രൈവറ്റ് ബോട്ട്ലിംഗ് പ്ലാന്റ് ഉടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.