കിഴക്കേത്തല റോഡിലൂടെ പോകാൻ മൂക്കുപൊത്താതെ വയ്യെന്നു നാട്ടുകാർ
1541894
Saturday, April 12, 2025 12:07 AM IST
കൊടുവായൂർ: കിഴക്കേത്തല റോഡരികിൽ വീടുകൾക്കുസമീപം മാലിന്യംതള്ളിയത് നീക്കംചെയ്യണമെന്നു നാട്ടുകാർ. കൊടുവായൂർ പ്രധാന പാതയ്ക്കരുകിലാണ് മാലിന്യം കുമിഞ്ഞുകിടക്കുന്നത്.
ജില്ലയിൽ പഞ്ചായത്തുകൾതോറും മാലിന്യമുക്തമെന്ന് മത്സരിച്ചു പ്രഖ്യാപനം നടത്തുമ്പോഴും കൊടുവായൂരിൽ ഇതൊന്നും അറിഞ്ഞമട്ടില്ല.
മഴ ചാറിയിൽ മാലിന്യത്തിനു സമീപം കൊതുകുശല്യം കൂടുന്നതു പകർച്ചവ്യാധികൾക്കു ഇടയാക്കുമെന്നു പരിസരവാസികൾ ആരോപിച്ചു. താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമായ കൊടുവായൂരിലെ മിക്കയിടത്തും ഇതാണ് അവസ്ഥ.