പാതയോരങ്ങളിൽ ചക്കക്കച്ചവടം തകൃതി
1541608
Friday, April 11, 2025 12:45 AM IST
ചിറ്റൂർ: വിഷുവരവറിയിച്ച് താലൂക്കിൽ വഴിയോരങ്ങളിലെല്ലാം ചക്കവിപണി സജീവം. മുൻകാലങ്ങളിൽ ഒരു ചക്കക്ക് മൊത്തവിലയുണ്ടായിരുന്നത് ഇപ്പോൾ കിലോക്ക് 30 രൂപ എന്ന തോതിലാണ് വില്പന. മുന്പ് ലഭിച്ചിരുന്ന വിലയുടെ മൂന്നിരട്ടി വില ഇപ്പോൾ ലഭിക്കുന്നുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി അന്തർസംസ്ഥാന പാതകളിലാണ് റോഡരികിൽ ചക്കവില്പന. തമിഴ്നാട്ടിലേക്കുള്ള യാത്രക്കാൻ വാഹനം നിർത്തി രണ്ടുംമൂന്നും വീതമാണ് കൊണ്ടുപോകുന്നത്.
കോയമ്പത്തൂരിൽ വിൽക്കപ്പെടുന്നവയെല്ലാം പാലക്കാട് നിന്നും കൊണ്ടുപോയവയാണ്. പാലക്കാടൻ ചക്കയ്ക്ക് രുചി കൂടുതലാണെന്നാണ് തമിഴ്നാട്ടിൽ നിന്നും എത്തുന്നവർ പറയുന്നത്. താലൂക്കിൽ വീടുകളിലും വനാതിർത്തികളിലും കൂടിയ തോതിൽ പ്ലാവ് മരങ്ങളുണ്ട്. കാട്ടാനഭയത്തിൽ വനാതിർത്തിയിൽ പ്ലാവ് ഇപ്പോൾ വെച്ചുപിടിപ്പിക്കുന്നില്ല.