മലന്പുഴ ഉദ്യാനത്തിൽ "ശങ്ക' തീർക്കാൻ പെടാപ്പാട്
1541893
Saturday, April 12, 2025 12:07 AM IST
മലന്പുഴ: ഉദ്യാനത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കു ആ ശങ്ക തീർക്കാൻ പെടാപ്പാട്. ലക്ഷങ്ങൾ മുടക്കി ഉദ്യാനത്തിൽ പണിതീർത്ത ഇ ടോയ്ലറ്റുകൾ തുരുന്പുപിടിച്ചു നശിക്കുന്നു.
വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ടോയ്ലറ്റുകൾ ഉദ്ഘാടനശേഷം മൂന്നുമാസംപോലും തികച്ചു പ്രവർത്തിച്ചില്ല.
ഉദ്യാനത്തിലെ നൂൽപ്പാലം കടന്നാൽ ഒരു കംഫർട്ട് സ്റ്റേഷനുണ്ടെങ്കിലും തിരക്കുകുറഞ്ഞ ദിവസങ്ങളിലും സ്റ്റാഫ് ഇല്ലാത്ത ദിവസങ്ങളിലും പ്രവർത്തിക്കാറില്ല. വിനോദസഞ്ചാരികൾക്ക് അതിനാൽ പ്രവേശനകവാടം വരെ ശങ്കനിവൃത്തിക്കായി എത്തേണ്ട ഗതികേടാണ്.
ഇ ടോയ്ലറ്റ് പ്രദേശത്തു മറ്റൊരു കംഫർട്ട് സ്റ്റേഷൻ തുടങ്ങണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം.