വന്യജീവി ആക്രമണം; കർഷകർ പന്തംകൊളുത്തി പ്രതിഷേധിച്ചു
1540952
Wednesday, April 9, 2025 1:10 AM IST
വടക്കഞ്ചേരി: വന്യമൃഗആക്രമണം തുടർക്കഥയായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ നിഷ്ക്രിയത്വം തുടരുന്ന വനംവകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ പാലക്കുഴിയിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം ചാർളി മാത്യു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസ് ഊന്നുപാലം, ബെന്നി വെമ്പിയിൽ, അജയ് മാത്യു, ഷിന്റോ, തോമസ് വെമ്പിയിൽ, സിബി മുണ്ടത്താനം, ടോമി ജോർജ്, ജോഷി ആന്റണി എന്നിവർ പ്രസംഗിച്ചു.