ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
1541846
Friday, April 11, 2025 11:27 PM IST
പാലക്കാട്: ഗ്രൈൻഡറിൽനിന്ന് ഷോക്കേറ്റ് മങ്കര മഞ്ഞക്കരയിൽ കല്ലിങ്കൽ കെ.ജി. കൃഷ്ണദാസിന്റെ ഭാര്യ ശുഭാബായി (50) മരിച്ചു. വ്യാഴാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം.
അപകടസമയത്ത് ശുഭ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയ കൃഷ്ണദാസ് തിരികെ എത്തിയപ്പോൾ ശുഭാബായി ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.