മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജും ഫ്രെ​യിം ഫൗ​ണ്ടേ​ഷ​നും ജ​ന​പ്ര​കാ​ശ​വും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​കാ​ശം ടൈം​സ് മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ഫാ. ​ജ​യ്സ​ൺ കൊ​ള്ളന്നൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
ക​രി​യ​ർ എ​ക്സ്പ​ർ​ട്ടും തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് ഫി​സി​ക്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫസർ ​ഡോ. ഡെയ്സണ്‌ പാ​ണേ​ങ്ങാ​ട​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റി​ൽ ക്ലാ​സെ​ടു​ത്തു.

ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ രൂ​പ​ത​യു​ടെ വി​വി​ധ വി​ദ്യാ​ഭ്യാ​സസ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ സ്ഥാ​പ​ന​ത്തെ​യും കോ​ഴ്സു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഡോ. എ​ബി​ൻ കൊ​ള​മ്പി​ൽ സ്വാ​ഗ​ത​വും വി​ദ്യാ​ർഥി​നി ഐ​റി​ൻ ജി​ബോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.