എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമംകൂലി ഉറപ്പുവരുത്തണം: ഐഎൻടിയുസി
1541604
Friday, April 11, 2025 12:45 AM IST
പാലക്കാട്: പദ്ധതി തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമംകൂലി ഉറപ്പു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നും കുറഞ്ഞ വേതനം അടിച്ചേൽപ്പിക്കുന്നതു വഞ്ചനയാണെന്നും ഐഎൻടിയുസി ജില്ലാ നേതൃസമ്മേളനം. ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അപ്പു, ജില്ലാ ഭാരവാഹികളായ എൻ. മുരളീധരൻ, ആർ. നാരായണൻ, എം.കെ. മുകേഷ് കുമാർ, എം. നടരാജൻ, എച്ച്. മുബാറക്, ആശാ വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് സമീന, മാലതി കൃഷ്ണൻ, റീജണൽ പ്രസിഡന്റുമാർ, സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു.