സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിംഗ്ക്യാമ്പ് തുടങ്ങി
1541906
Saturday, April 12, 2025 12:07 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷനും ലിൻഷ മെഡിക്കൽസ് ഫുട്ബോൾ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച 50 കുട്ടികൾക്ക് കേരള പോലീസ് മുൻ ഹെഡ് കോച്ച് വിവേകിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു.
മുബാസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എംഎഫ്എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ജഴ്സി വിതരണം മദർ കെയർ ആശുപത്രി എംഡി ഷാജി മുല്ലപ്പള്ളി നിർവഹിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ഉഗാണ്ട ദേശീയ ഫുട്ബോൾ താരവും ലിൻഷ മെഡിക്കൽസ് ഫുട്ബോൾ ടീം അംഗവുമായ യാസർ മുഗർവ നിർവഹിച്ചു.
എംഎഫ്എ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ സലിം മറ്റത്തൂർ, ലിൻഷ മെഡിക്കൽസ് ഫുട്ബോൾ ക്ലബ് മാനേജർ ഷമീർ ബാബു മങ്ങാടൻ, എംഎഫ്എ ഭാരവാഹികളായ ഇബ്രാഹിം ഡിലൈറ്റ്, ഫിഫ മുഹമ്മദ് അലി, റഹീം എം. ഷൗക്കത്ത്, സി. അലി, ഷിഹാബ് കുന്നത്ത്, ഷിബു കാഞ്ഞിരം തുടങ്ങിയവർ പങ്കെടുത്തു.