ലഹരിവിരുദ്ധസന്ദേശവുമായി മിനി മാരത്തണ്‍
1541601
Friday, April 11, 2025 12:45 AM IST
പാലക്കാട്: ജില്ലാ സ്പോർട്സ് കൗണ്‍സിൽ, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി മിനി മാരത്തോണ്‍ നടത്തി.
ഗവ. മോയൻസ് സ്കൂൾ മുതൽ അഞ്ചുവിളക്കു വരെയാണ് മാരത്തോണ്‍ നടത്തിയത്. സ്പോർട്സാണ് ലഹരി എന്ന സന്ദേശത്തിൽ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് അഡ്വ.കെ. പ്രേംകുമാർ എംഎൽഎ മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ലഹരിവിരുദ്ധസന്ദേശം നൽകി.
സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി വി.ആർ. അർജുൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ് വൈ. ഷിബു, അഡീഷണൽ എസ്പി. സി.സി. ഹരിദാസൻ, സോഷ്യൽ ജസ്റ്റിസ് ജില്ലാ ഓഫീസർ വി. അശ്വതി, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ നോമിനി എം. രാമചന്ദ്രൻ, ജില്ലാ കായിക അസോയിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ, വിദ്യാർഥികൾ, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റ്സുൾപ്പടെ ആയിരത്തോളം പേർ മിനിമാരത്തോണിന്റെ ഭാഗമായി.