കുടിശിക ഉടൻ നൽകണമെന്നു കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ
1541896
Saturday, April 12, 2025 12:07 AM IST
പാലക്കാട്: കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാതല പ്രവർത്തക കൺവൻഷൻ വിക്ടോറിയ കോളജിനു സമീപം ജില്ലാ പെൻഷൻ ഭവനിൽ ചേർന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഉദയകുമാർ കേന്ദ്രകമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യുയോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഹരി, സംസ്ഥാന സെക്രട്ടറി ടി.ആർ. പ്രേംകുമാർ, ജില്ലാ വനിതാ കൺവീനർ കെ.എസ്. ചിത്ര, പാലക്കാട് ഡിവിഷൻ സെക്രട്ടറി കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
മുടങ്ങിയ പെൻഷൻ ഡിഎ കുടിശിക വിതരണം ചെയ്യണമെന്നും പെൻഷൻഫണ്ടിൽ കെഎസ്ഇബിയുടെ തുക ഉടൻ നിക്ഷേപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പവർ സെക്രട്ടറിയും കെഎസ്ഇബി മാനേജ്മെന്റും പുലർത്തിവരുന്ന നിസംഗതയ്ക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട്, പട്ടാന്പി, ആലത്തൂർ, ഷൊർണൂർ ഡിവിഷനിലെ പ്രവർത്തകർ പങ്കെടുത്തു.