യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
1541228
Wednesday, April 9, 2025 10:53 PM IST
ചിറ്റൂർ: കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. വടകരപ്പതി ഒഴലപ്പതി പരേതനായ മാരിയപ്പന്റെ മകൻ മണികണ്ഠന്റെ(29) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് കിണർപ്പള്ളം കുളത്തിന്റെ കരയിലിരുന്നതായിരുന്നു മണികണ്ഠൻ.
അല്പസമയത്തിനുശേഷം കുളിക്കാനായി വസ്ത്രങ്ങൾ അഴിച്ചുവച്ച് കുളത്തിലിറങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. ഏറെസമയം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസിനെയും ചിറ്റൂർ അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ചൊവ്വാഴ്ച രണ്ടുമണി മുതൽ ആറുമണിവരെ അഗ്നിരക്ഷാസേന കുളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടായതിനെതുടർന്ന് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സജിത്ത് മോന്റെ നേതൃത്വത്തിൽ സിങ്കിയും പാതാളക്കരണ്ടിയും ഉപയോഗിച്ചുനടത്തിയ തെരച്ചിലിൽ ചെളിയിൽ അകപ്പെട്ട മൃതദേഹം പുറത്തെടുത്തു. ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം കൊഴി ഞ്ഞാമ്പാറ പോലീസിന്റെ ഇൻക്വസ്റ്റിനുശേഷം പോസ്റ്റമോർട്ടം നടത്തി. കുമാരിയാണ് അമ്മ. സഹോദരങ്ങൾ: ശക്തി, നാഗരാജ്, ധനലക്ഷ്മി.