ബിജെപി മാർച്ചിൽ സംഘർഷംബിജെപി മാർച്ചിൽ സംഘർഷം
1540590
Monday, April 7, 2025 12:43 PM IST
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഒലവക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പിന്നീട് കുത്തിയിരിപ്പു സമരത്തിലേക്കു നീങ്ങിയ സമരക്കാരെ നിയന്ത്രിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നീട് സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ചികിത്സയിലുള്ള അമ്മയുടെ ചികിത്സാചെലവു സംബന്ധിച്ചു ഉറപ്പു ലഭിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ധോണി അടക്കമുള്ള പ്രദേശങ്ങളിലെ കാട്ടാനപ്രശ്നം ഉടൻ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.