ജില്ലാതല ലോകാരോഗ്യ ദിനാചരണവും ആരോഗ്യതരംഗം ഉദ്ഘാടനവും ഇന്ന്
1540377
Monday, April 7, 2025 1:26 AM IST
പാലക്കാട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും അഗളി സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ഇന്ന് ജില്ലയിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിക്കും. ജില്ലാതല ലോകാരോഗ്യ ദിനാചരണവും ആരോഗ്യ തരംഗം 2025 പ്രവർത്തനോദ്ഘാടനവും രാവിലെ പതിനൊന്നിനു അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ അധ്യക്ഷത വഹിക്കും. ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ് മുഖ്യാതിഥിയാകും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് ബോധവത്കരണ പരിപാടികളും മത്സരങ്ങളും മറ്റു പരിപാടികളും നടക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.