കായികരംഗം ലഹരിക്കു ബദലാകണമെന്നു ലഹരിവിരുദ്ധ ജില്ലാ കണ്വൻഷൻ
1539674
Saturday, April 5, 2025 1:01 AM IST
പാലക്കാട്: സംസ്ഥാന കായികവകുപ്പിന്റെ ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ ജില്ലാ കണ്വൻഷൻ നടത്തി. ജില്ലാ പഞ്ചായത്ത് കണ്വൻഷൻ ഹാളിൽ നടത്തിയ പരിപാടി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരേ ബദൽമാർഗമെന്ന രീതിയിലായിരിക്കണം കായികരംഗത്തെ പ്രവർത്തനങ്ങളെന്നു അദ്ദേഹം പറഞ്ഞു. ഈമാസം ഒന്പതിനു രാവിലെ 6.30 ന് മോയൻസ് സ്കൂൾമുതൽ അഞ്ചുവിളക്കുവരെ മിനി മാരത്തണ്‍ സംഘടിപ്പിക്കാനും തീരുമാനമായി. പാലക്കാട് ജില്ലാ സ്പോർട്സ് കൗണ്‍സിലും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തുമാണ് കണ്വൻഷൻ സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയുമായി.
ചടങ്ങിൽ ഫുട്ബോൾതാരം സി.കെ. വിനീത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ, സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, പാലക്കാട് സൗത്ത് സ്റ്റേഷൻ സിഐ ആദംഖാൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വൈ. ഷിബു, സ്പോർട്സ് കൗണ്‍സിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം എ. ശ്രീകുമാർ, യുവജന ക്ഷേമബോർഡ് അംഗം ഷെനിൻ മന്ദിരാട്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എം.കെ. ഉഷ, ഡിഎംഒ ഡോ. സുധാമേനോൻ, എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. സുനിജ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് നോബിൾ ജോസ്, യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി വി.ആർ. അർജുൻ എന്നിവർ പ്രസംഗിച്ചു.