അരണ്ടപ്പള്ളത്തെ കർഷകർക്ക് ആശ്വാസമായി നെല്ലുപാറ്റൽ യന്ത്രം
1540381
Monday, April 7, 2025 1:26 AM IST
ചിറ്റൂർ: കർഷകർക്കു കൃഷിപ്പണിക്ക് ആശ്വാസമായി നെല്ലുപാറ്റൽയന്ത്രം നല്ലേ പ്പിള്ളിയിൽ. കഴിഞ്ഞസാമ്പത്തികവർഷ പദ്ധതിയിൽനിന്ന് 90 ശതമാനം സബ്സിഡിയിൽ പാടശേഖരസമിതികൾക്ക് ലഭിച്ച യന്ത്രമാണ് പാടശേഖര സമിതിയിലെ കർഷകർക്കു ആശ്വാസമാകുന്നത്.
കുറച്ചുതൊഴിലാളികളെ ഉപയോഗിച്ചു ഉണക്കിക്കൂട്ടിയ നെല്ല് ഒറ്റദിവസംകൊണ്ട് നെല്ലും പതിരും വേർതിരിച്ച് ചാക്കിലാക്കി തുന്നി അട്ടിയിടാൻ ഈ യന്ത്രസഹായത്തിൽ സാധിക്കും.
നെല്ലുവൃത്തിയാക്കാൻ വലിയൊരു തുകയാണ് ഇപ്പോൾ കർഷകർ ചെലവിടേണ്ടി വരുന്നത്. ഇതിനിടെയാണ് പുത്തൻയന്ത്രം കർഷകർക്കു ആശ്വാസമാകുന്നത്.