നല്ലേപ്പിള്ളിയിൽ കൊയ്യാറായ നെൽച്ചെടികൾ വെള്ളത്തിൽ
1540380
Monday, April 7, 2025 1:26 AM IST
ചിറ്റൂർ: കഴിഞ്ഞ രണ്ടുദിവസമായി പെയ്ത വേനൽമഴ നെൽകർഷകർക്കു കനത്ത നാശനഷ്ടം വരുത്തി.
രാവിലെ കൊയ്തവർക്കു വൈക്കോൽ എടുക്കാനാകാതെ നെൽപാടത്തിടണ്ടതായിവന്നു. തുടർന്ന് പെയ്തമഴയിൽ വൈക്കോൽ വെള്ളത്തിൽമുങ്ങി ഉപയോഗശൂന്യമായി.
ഇനി കുറച്ചുനാൾകഴിഞ്ഞു വെളളം വറ്റിയാൽ മാത്രമേ വൈക്കോൽ ഉപയോഗിക്കാനാകുമോ എന്നു പറയാനാകൂ. ഒരുകെട്ട് വൈക്കോലിനു ഇപ്പോൾ 90 രൂപ വിലയുണ്ട്. ഒരു ഏക്കറിൽനിന്നും അറുപതുമുതൽ 70 കെട്ട് വൈക്കോൽവരെ കിട്ടും. ഇപ്പോഴത്തെ വേനൽമഴയിൽ ഏക്കറിനു ആറായിരത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നു കർഷകർ പറയുന്നു.
വളരെ നഷ്ടം സഹിച്ച് കൃഷിയിറക്കിയാൽ പലപ്പോഴും ആശ്വാസമാകുന്നതു വൈക്കോലിനു കിട്ടുന്ന വിലയാണ്. അടുത്ത കൃഷിക്കു ചെറുകിട പണികൾക്കു ഈ തുക ഗുണമാകും. പക്ഷെ ഇത്തവണത്തെ വേനൽമഴ കർഷകരെ വലച്ചിരിക്കുകയാണെന്നു കർഷകർ പറഞ്ഞു.