നിർമാണം നടക്കുന്ന മേൽപ്പാലത്തിൽ അപകടം: കാർ തകർന്നു
1540077
Sunday, April 6, 2025 5:49 AM IST
കോയമ്പത്തൂർ: നിർമാണം നടക്കുന്ന മേൽപ്പാലത്തിനടിയിലൂടെ കടന്നുപോകുകയായിരുന്ന ആഡംബരകാറിൽ ഭാരമുള്ള വസ്തു വീണതിനെത്തുടർന്ന് കേടുപാട് സംഭവിച്ചു. അവിനാശി റോഡിലെ 10 കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്.
കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ല. കോയമ്പത്തൂർ വിമാനത്താവളത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റിന്റേതായിരുന്നു കാർ. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഈ മേൽപ്പാലത്തിനടിയിൽ സഞ്ചരിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.