ജില്ലയില്‍ മൂന്നുമാസത്തിനകം അറസ്റ്റിലായതു 771 പ്രതികള്‍
1539672
Saturday, April 5, 2025 1:01 AM IST
പാലക്കാട്: ജില്ലയില്‍ ഈവര്‍ഷം മാര്‍ച്ചുവരെ 738 ലഹരികടത്ത് കേസുമായി ബന്ധപ്പെട്ട് 771 പ്രതികളെ അറസ്റ്റുചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
305.793 കിലോഗ്രാം കഞ്ചാവ്, 236.796 ഗ്രാം എംഡിഎംഎ, 203.18 ഗ്രാം മെത്തഫെറ്റാമിൻ, 0.510 ഗ്രാം ആംഫൈറ്റാമിന്, 148.750 ഗ്രാം പൈവോണ് സ്പാസ് പ്ലസ് കാപ്സ്യൂള്‍, 11.780 ഗ്രാം ആല്പ്രാപാല് കാപ്സ്യൂള്‍, അല്‍പ്രാസോലം ടാബ് ലൈറ്റുകള്‍ ഐപി 0.5 ഗ്രാം എന്നിവയാണ് പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനുപുറമെ കഞ്ചാവുചെടികള്‍ വളര്‍ത്തിയതിനു 48 കേസുകളും കഞ്ചാവുബീഡി വലിച്ചതിനു 664 കേസുകളും രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ സ്പെഷല്‍ ലഹരിവിരുദ്ധ സ്വകാഡ് 4800 ലധികം റെയ്ഡുകള്‍ നടത്തി. ജില്ലയിലെ മയക്കുമരുന്നുകടത്തുകാരുടെയും ലഹരി വില്പനകേന്ദ്രങ്ങളുടെയും ഹോട്ട് സ്പോട്ടുകളുടെയും സമഗ്രപട്ടിക തയാറാക്കിയാണ് പരിശോധന നടത്തിയത്.
അതിര്‍ത്തി പ്രദേശങ്ങള്‍, ചെക്ക് പോസ്റ്റുകള്‍, പൊതുഗതാഗതം, ടൂറിസ്റ്റ് ബസുകള്‍, ആഡംബര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവുകടത്ത് കണ്ടെത്തിയത്. ജില്ലയില്‍ മയക്കുമരുന്നുകളുടെ കടത്തലും വിതരണവും കണ്ടെത്തുന്നതിന് ശക്തമായ പരിശോധനയും ഡ്രൈവും തുടരുമെന്നും പോലീസ് മേധാവി അറിയിച്ചു.