തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കനത്ത മഴ
1540078
Sunday, April 6, 2025 5:49 AM IST
കോയമ്പത്തൂർ: തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കനത്ത മഴ. കോയമ്പത്തൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത മൂന്നുദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോയമ്പത്തൂരിൽ കഴിഞ്ഞ ആഴ്ച തുടർച്ചയായി രണ്ട് ദിവസം മഴ പെയ്തിരുന്നു. അതിനുശേഷം മഴ കുറഞ്ഞതിനാൽ താപനില വീണ്ടും ഉയർന്നു.
ഇന്ന് കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, തേനി, ഡിണ്ടിഗൽ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, മധുരൈ, വിരുദുനഗർ, ശിവഗംഗ, തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി എന്നീ 12 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.