പെൻഷനേഴ്സ് അസോസിയേഷൻ ധർണ
1540075
Sunday, April 6, 2025 5:49 AM IST
വടക്കഞ്ചേരി: പെൻഷൻകാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശികകൾ ഉടൻ നൽകണമെന്നും പെൻഷൻ പരിഷ്കരണ കമ്മീഷൻ നിയമനം നടത്തുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ലഹരിവ്യാപനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പി.എ തരൂർ നിയോജക മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി. കേശവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലർമാരായ എൻ.അശോകൻ, കെ.വേലുണ്ണി, വനിതാഫോറം നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ശശികല, ഖജാൻജി ടി. മത്തായി, ലിസി വർഗീസ്, വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രസാദ് വർക്കി പ്രസംഗിച്ചു.