കുഴല്‍മന്ദം ബ്ലോക്കില്‍ നടപ്പിലാക്കിയത് 8.19 കോടിയുടെ ക്ഷേമപദ്ധതികള്‍
1539669
Saturday, April 5, 2025 1:01 AM IST
പാലക്കാട്: 2024 - 25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയത് 8.19 കോടി രൂപയുടെ ക്ഷേമ പദ്ധതികള്‍. ലൈഫ് മിഷന് ലിസ്റ്റില്‍ ഉള്‍പ്പെട്ട 33 പേര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി നല്കി.
ഒരു ഗുണഭോക്താവിന് അഞ്ച് സെന്റ് ഭൂമിക്ക് പരമാവധി 3.75 ലക്ഷമാണ് നല്‍കിയത്. വകുപ്പിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റേയും പഠനമുറി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 59 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കുകയും ഒന്നാം ഗഡു തുകയായ 30,000 രൂപ ഓരോ ഗുണഭാക്താവിനും നല്കി. വിവിധ പദ്ധതികള്‍ പ്രകാരം ലഭിച്ച വീടുകളില്‍ പൂര്‍ത്തീകരിക്കാത്തവ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷമായി നടപ്പിലാക്കി വരുന്ന സേഫ് പദ്ധതിപ്രകാരം 76 ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപവീതം അനുവദിച്ചു.
ഇതിന്റെ ഒന്നാം ഗഡുവായി 50,000 രൂപ നല്കി. 52 പേര്‍ക്ക് വിവാഹ ധനസഹായമായി 59,50,000 രൂപ, ആറു പേര്‍ക്ക് മിശ്രവിവാഹ ധനസഹായം 4,50,000 രൂപ, 76 പേര്‍ക്ക് ചികിത്സാധനസഹായം 20,80,000 രൂപ, 13 പേര്‍ക്ക് വിദേശ തൊഴില്‍ പദ്ധതി 6, 60,000 രൂപ, 6 പേര്‍ക്ക് 5,11,665 രൂപയുടെ സ്വയം തൊഴില്‍ പദ്ധതി, 17 പേര്‍ക്ക് 89,500 രൂപയുടെ അയ്യന്‍കാളി ടാലന്റ് സ്കോളര്‍ഷിപ്പ്, 4637പേര്‍ക്ക് 41, 3605 രൂപയുടെ ലംപ്സം ഗ്രാൻഡ്, 3595 പേര്‍ക്ക് 71,90,000 രൂപയുടെ പ്രൈമറി - സെക്കന്‍ഡറി എയ്ഡ്, 144 പേര്‍ക്ക് 6,27,500 രൂപയുടെ സ്പെഷല്‍ ഇന്‍സെന്റീവ്, 33 പേര്‍ക്ക് 1,23,33420 രൂപയുടെ ഭൂരഹിത പുനരധിവാസം നല്കി.