കാറുകളും സ്കൂട്ടറും കൂട്ടിയിച്ച് യുവാവ് മരിച്ചു
1539915
Sunday, April 6, 2025 2:49 AM IST
കല്ലടിക്കോട്: ദേശീയപാത തത്രംകാവ് പാലത്തിനു സമീപം കാറുകളും സ്കൂട്ടറും കൂട്ടിയിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മുണ്ടൂർ മുട്ടികുളങ്ങര പുത്തൻപീടിയെക്കൽ സകീർ ഹുസൈൻ - കദീജ യുടെ മകൻ ആഷിഫ് (18) ആണ് മരിച്ചത്.
കാറിലെ യാത്രികയ്ക്കും ചെറിയ പരിക്കേറ്റു .ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.15 ഓടെയായിരിന്നു അപകടം.
പാലക്കാട് നിന്നും വരുകയായിരിന്ന കാർ നിയന്ത്രണം വിടുകയായിരുന്നെന്നും മണ്ണാർക്കാട് ഭാഗത്ത് നിന്നും വരുകയായിരിന്ന സ്കൂട്ടർ കാറിൽ ഇടിച്ച ശേഷം സ്കൂട്ടർ പിറകിൽ വന്ന കാറിലേക്കും ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനും തകർന്നു.സഹോദരങ്ങൾ :ഹാഷിം, ഫിദ.