കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി
1540106
Sunday, April 6, 2025 6:04 AM IST
അഗളി: മാസപ്പടികേസിൽ വീണ വിജയൻ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഷോളയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കട്ടിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മകളുടെ കമ്പനിയിലേക്ക് പണംനൽകിയാൽ എന്ത് ക്രമക്കേടും നടത്തുവാൻ സൗകര്യം ചെയ്തു കൊടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് സമരക്കാർ ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. എം. കനകരാജ് നേതൃത്വം നൽകി. ഷിബു സിറിയക്, എം.സി. ഗാന്ധി, സന്തോഷ് കുമാർ, ടി. ചിന്ന സ്വാമി, സുബ്രഹ്മണ്യൻ ആനക്കട്ടി, മണികണ്ഠൻ വണ്ണാൻതറ, സഫിൻ ഓട്ടുപാറ, ജി. അശോക്, കാളിദാസൻ കടംപാറ, അജിത്ത് കോട്ടത്തറ, ബാലൻ കടമ്പാറ, ശിവരാമൻ, മുരുകൻ സമ്പാർകോഡ്, മുരുകൻ കള്ളക്കര നേതൃത്വം നൽകി.