ലഹരിക്കെതിരേ കൈകോർത്ത് പുതുനഗരം ദയാനഗറുകാർ
1540370
Monday, April 7, 2025 1:26 AM IST
പുതുനഗരം: ലഹരിവസ്തു ഉപയോഗത്തിനും വില്പനക്കുമെതിരേ പുതുനഗരത്തും ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
പുതുനഗരം ദയനഗറിൽ ലഹരിക്കെതിരേ നാട്ടുകാർ കൈകോർത്തു മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് അപരിചിതരെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയാൽ പിടികൂടി പോലീസിനു കൈമാറാനാണു തീരുമാനം. കൂടാതെ പിടികൂടുന്ന വ്യക്തിയെക്കുറിച്ച് സമൂഹ്യമാധ്യമത്തിലൂടെ ജാഗ്രതാ മുന്നറിയിപ്പും നൽകും.
ദയാനഗർ നിവാസികളായ ജൈലാബുദീൻ, യുനസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തുള്ളവർക്ക് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും നടന്നുവരികയാണ്. പ്രദേശത്ത് ലഹരിമാഫിയ സംഘത്തിന്റെ വിളയാട്ടം വർധിച്ചതിനാലാണ് നാട്ടുകാർ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.