കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയ വാർഷികാഘോഷം
1540375
Monday, April 7, 2025 1:26 AM IST
പാലക്കാട്: കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിന്റെ മുപ്പത്തിയഞ്ചാമത് വാർഷികാഘോഷ പരിപാടികൾ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ജനറൽ മാനേജരും വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ പി.കെ. വസിഷ്ഠ് ഉദ്ഘാടനം ചെയ്തു.
വിദ്യാലയ സവേരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എസ്. ഹരിലാൽ, നോമിനി ചെയർമാനും ഇൻസ്ട്രുമെന്റേഷൻ ഡെപ്യൂട്ടി മാനേജരുമായ പി.എൻ. ഉണ്ണികൃഷ്ണൻ, ഫ്ലൂയിഡ് കൺട്രോൾ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻ ചാർജ് എം. സുരേഷ്, വൈസ് പ്രിൻസിപ്പൽ സദാനന്ദ് യാദവ്, പ്രധാനാധ്യാപിക പി.ആർ. ഷീല എന്നിവർ പ്രസംഗിച്ചു.