യുഡിഎഫ് രാപ്പകൽ സമരം നടത്തി
1540082
Sunday, April 6, 2025 5:49 AM IST
വടക്കഞ്ചേരി: പ്ലാൻഫണ്ടുകൾ വെട്ടിക്കുറച്ച് പഞ്ചായത്തുകളിൽ വികസനമുരടിപ്പ് സൃഷ്ടിക്കുന്ന സംസ്ഥാനസർക്കാരിന്റെ ജനദ്രോഹനിലപാടിനെതിരെ യുഡിഎഫ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ രാപ്പകൽ സമരം നടത്തി.
മുസ്ലീം ലീഗ് ജില്ലാ ട്രഷറർ പി.ഇ. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് കെ. ഉദയൻ അധ്യക്ഷത വഹിച്ചു. കെഡിപി സംസ്ഥാന ജനറൽസെക്രട്ടറി സുരേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. എം.ദിലീപ്, പി.സി. അബ്ദുള്ള, എ.കെ. രാധാകൃഷ്ണൻ, എം. കൃഷ്ണദാസ്, ഫഹദ് ആലത്തൂർ, പി.എ. ഇസ്മയിൽ, സി.എം. അബ്ദുൾ റഹ്മാൻ, കെ. രാധാകൃഷ്ണൻ പാങ്കുളമ്പ്, പി.എസ്.മീരാൻഷാ, ആർ. ഭാഗ്യലക്ഷ്മി, പി.എം.ഹാരിഷ് പ്രസംഗിച്ചു.
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തി. കാഞ്ഞിരം സെന്ററിലാണ് സമരം നടന്നത്. ചെയർമാൻ ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി. അച്യുതൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഫ. സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ചെറൂട്ടി, പടുവിൽ മുഹമ്മദലി, ബിജു കടുകമ്മാക്കൽ, സി.ടി. അലി, രാജൻ, ഹുസൈൻ വളവുള്ളി, മുസ്തഫ, റഫീക്ക്, സാബു, നാസർ തങ്ങൾ, ബിജി ടോമി, സാജിദ എന്നിവർ സംസാരിച്ചു.